കട്ടപ്പന: കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനം കട്ടപ്പന ആർഎംഎസ് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മജീഷ് ജെക്കോബിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് റോജി പോൾ മുഖ്യപ്രഭാഷണം നടത്തി. എം.സി. ബിജു, സമിതി സംസ്ഥാന കമ്മിറ്റിയംഗം ജോസ് വർഗീസ്, ജില്ലാ ട്രഷറാർ നൗഷാദ് ആലുമൂട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം ഷിജു ഉള്ളൂരിപ്പിൽ, ലബ്ബക്കട യൂണിറ്റ് സെക്രട്ടറി അഭിലാഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ കട്ടപ്പന യൂണിറ്റിലെ മുതിർന്ന വ്യാപാരികളെയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐമി ബിജുവിനെയും ആദരിച്ചു. പുതിയ അംഗങ്ങൾക്ക് മെംബർഷിപ്പും വിതരണം ചെയ്തു. ഭാരവാഹികളായി മജീഷ് ജെക്കോബ് - പ്രസിഡന്റ്, അൽവിൻ തോമസ് - സെക്രട്ടറി, പി.ജെ. കുഞ്ഞുമോൻ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.